ജെ.ഇ.ഇ മെയിൻ: ഏപ്രിൽ സെഷന് 25 വരെ അപേക്ഷിക്കാം

Thursday 19 February 2026 12:10 AM IST

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ജെ.ഇ.ഇ മെയിൻ ഏപ്രിലിൽ സെഷന് 25 വരെ അപേക്ഷിക്കാം. ആദ്യ സെഷന് അപേക്ഷിക്കാത്തവർക്കും രണ്ടാമത്തെ സെഷന് രജിസ്റ്റർ ചെയ്യാം. ആദ്യ സെഷൻ എഴുതിയവർക്കു മെച്ചപ്പെടുത്താനുള്ള അവസരമായും ഇതിന് കാണാം. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച രണ്ടര ലക്ഷം പേർ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയെഴുതാൻ അർഹരാണ്.

ഡെറാഡൂൺ ഫോറസ്റ്റ് റിസർച്ച്

ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എസ്‌സി

ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദാനന്തര പ്രോഗ്രാമുകളായ എം.എസ്,എം.എസ്‌സി എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. ബയോളജി അധിഷ്ഠിത വിഷയങ്ങളിൽ ബിരുദ പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. www.fridu.edu.in