വൈദ്യുത ബില്ലിലെ സർക്കാർ പരസ്യം ഒഴിവാക്കണം: ബേബി പാറക്കാടൻ
Wednesday 18 February 2026 11:23 PM IST
ആലപ്പുഴ: ഈ മാസം ഉപഭോക്താക്കൾക്കായി വിതരണം ചെയ്ത വൈദ്യുതി ബില്ലിൽ എൽ.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ പരസ്യം ചേർത്ത നടപടി ശരിയല്ലെന്നും ഇത്തരം പരസ്യം ചേർക്കാൻ ഇടയായ സാഹചര്യത്തെ സംബന്ധിച്ച് അന്വേഷിക്കണമെന്നും കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിബേബി പാറക്കാടൻ ആവശ്യപ്പെട്ടു. ഇനിയുള്ള ബില്ലുകളിൽ നിന്ന് പ്രസ്തുത പരസ്യം നീക്കം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പരസ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി സമർപ്പിച്ചതായും ബേബി പാറക്കാടൻ പറഞ്ഞു.