തൈക്കാട്ടുശ്ശേരി ബ്ലോക്ക് വികസന സെമിനാർ
Wednesday 18 February 2026 11:27 PM IST
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.ആർ..രജിത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ഡി. സജീവ് സ്വാഗതം ആശംസിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഉണ്ണി കരട് പദ്ധതി അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഉദയമ്മ ഷാജി, നിധീഷ് ബാബു എന്നിവർ സംസാരിച്ചു.
മിനി സതീശൻ, ഡി. വിശ്വംഭരൻ, ദിനേശ് കുമാർ എന്നിവർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി. ജീമോൾ നന്ദി പറഞ്ഞു.