ബി.ജെ.പി ജില്ലാ ഭാരവാഹി യോഗം

Wednesday 18 February 2026 11:28 PM IST

ആലപ്പുഴ: ഇടത്,വലതു കുറുവാ സംഘങ്ങളെ പരാജയപ്പെടുത്തി ജനം ബി.ജെ.പിയെ അധികാരത്തിലെത്തിക്കുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാർ പറഞ്ഞു. ബി.ജെ.പി ജില്ലാ ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫും യു.ഡി.എഫും ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിൽ നടത്തിയ വൻ തട്ടിപ്പുകളുടെയും കൊള്ളയുടെയും വാർത്തകളാണ് ഇപ്പോൾ നിത്യവും വരുന്നതെന്നും പൂന്തുറ ശ്രീകുമാർ പറഞ്ഞു. ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ അദ്ധ്യക്ഷൻ അഡ്വ. പി.കെ. ബിനോയ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ. വാസുദേവൻ, ടി. സജീവ് ലാൽ, ആർ. കണ്ണൻ എന്നിവർ സംസാരിച്ചു.