പാതിരാമണൽ നേച്ചർ ക്ലബ്
Wednesday 18 February 2026 11:29 PM IST
മുഹമ്മ: വേമ്പനാട് നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ മുഹമ്മ എ.ബി വിലാസം എച്ച് എസ് എസിൽ 'പാതിരാമണൽ നേച്ചർ ക്ലബ്'
പ്രവർത്തനം തുടങ്ങി. പരിസ്ഥിതി പ്രവർത്തകൻ കെ. വി. ദയാൽ ഉദ്ഘാടനം ചെയ്‌തു. പ്രഥമാദ്ധ്യാപിക നിഷ ദയാനന്ദൻ അധ്യക്ഷയായി.
വേമ്പനാട് നേച്ചർ ക്ലബ് പ്രസിഡന്റ് ജെ. വിജയചന്ദ്രൻ ഗ്രോബാഗുകൾ വിതരണം ചെയ്‌തു.
കുരുവിള ലാലു, പ്രിൻസിപ്പൽ ബിജോ കെ. കുഞ്ചെറിയ, അദ്ധ്യാപിക ജി ക്ഷേമ, ക്ലബ് കൺവീനർ എസ്.ജയലക്ഷ്മി എന്നിവർ സംസാരിച്ചു.