കെ.എം.എം.എൽ കരാർ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

Wednesday 18 February 2026 11:35 PM IST

ച​വ​റ: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ടർ​ന്ന് കു​ഴ​ഞ്ഞു​വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കെ.​എം.​എം.​എൽ ക​മ്പ​നി​യി​ലെ ക​രാർ തൊ​ഴി​ലാ​ളി​യും സി​.പി.​എം ച​വ​റ ഈ​സ്റ്റ് ലോ​ക്കൽ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന ച​വ​റ മു​കു​ന്ദ​പു​രം ചെ​പ്പ​ള്ളി കി​ഴ​ക്ക​തിൽ റി​യാ​ദ് (39) അന്തരിച്ചു. 13 ന് ജോ​ലിക്കിടെ കു​ഴ​ഞ്ഞു​വീ​ണ റി​യാ​ദി​നെ സ​ഹ​പ്ര​വർ​ത്ത​കർ ക​മ്പ​നി ഡി​സ്‌​പെൻ​സ​റി​യി​ലും തു​ടർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി. ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയ്ക്ക് 1.20 ന് മ​രിച്ചു. മൃ​ത​ദേ​ഹം ച​വ​റ ശ്രീ​കു​മാർ മ​ന്ദി​ര​ത്തി​ലും വീ​ട്ടി​ലും പൊ​തു​ദർ​ശ​ന​ത്തി​നു വ​ച്ച ശേ​ഷം കൊ​ട്ടു​കാ​ട് ജു​മാ​മ​സ്​ജി​ദിൽ ക​ബ​റ​ട​ക്കി. മ​ന്ത്രി കെ.എൻ. ബാ​ല​ഗോ​പാൽ, സി​.പി.എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ചി​ന്ത ജെ​റോം, മ​ത്സ്യ​ഫെ​ഡ് ചെ​യർ​മാൻ ടി മ​നോ​ഹ​രൻ, മുൻ മ​ന്ത്രി ഷി​ബു ബേ​ബി ജോൺ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആർ അ​രുൺ​രാ​ജ് തുടങ്ങിയവർ അ​ന്ത്യോ​പ​ചാ​ര​മർ​പ്പി​ച്ചു. ഭാ​ര്യ: റ​ജീ​ന. മ​ക്കൾ:അ​ഫ്‌​സൽ, അ​മീൻ, ആ​ലി​മ