എം. ശിവരാമൻ
Wednesday 18 February 2026 11:35 PM IST
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ പ്രമുഖ കോൺഗ്രസ് നേതാവും കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ മരു. തെക്ക് തുറയിൽക്കുന്ന് കുന്നേൽ വീട്ടിൽ ശിവരാമൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം തുറയിൽക്കുന്ന് 192-ാം നമ്പർ ശാഖ പ്രസിഡന്റ്, തുറയിൽക്കുന്ന് എസ്.എൻ യു.പി. സ്കൂൾ മാനേജർ, തുറയിൽകുന്ന് കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റ്, കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം, തുറയിൽക്കുന്ന് ക്ഷീര സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭൗതിക ശരീരം വിലാപയാത്രയായി ഇന്ന് രാവിലെ 9ന് കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിലും 10ന് നഗരസഭ അങ്കണത്തിലും പൊതുദർശനത്തിനു വയ്ക്കും. സഹോദങ്ങൾ: ചെല്ലമ്മ, ശിവരാജൻ.