റംസാനിൽ ക്ഷേമപ്രവർത്തനം വിപുലമാക്കും: ജമാഅത്ത് കൗൺസിൽ

Thursday 19 February 2026 1:38 AM IST

തിരുവനന്തപുരം : റംസാൻ മാസത്തിൽ റംസാൻ റിലീഫ് വിതരണം, സ്വയംതൊഴിൽ പദ്ധതി, ഇമാമുമാർ പങ്കെടുക്കുന്ന റംസാൻ പ്രഭാഷണം, റംസാൻ സന്ദേശ പ്രകാശനം, ഇഫ്താർ സംഗമം തുടങ്ങി വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ ജമാഅത്ത് ഭവനിൽ ചേർന്ന കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. റംസാൻ സന്ദേശ പ്രകാശന സമ്മേളനം 20 ന് മന്ത്രി പി. പ്രസാദ് നിർവഹിക്കും. ദേശീയ കൺവീനർ മുഹമ്മദ് ബഷീർ ബാബു അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. റംസാൻ റിലീഫ് കേന്ദ്ര കമ്മിറ്റി ചെയർമാനായി അഡ്വ: എം.എ. സിറാജുദ്ദീനെയും, വർക്കിംഗ് ചെയർമാനായി ഡോ: എം.ജെ. അസഹറുദ്ദീനെയും, വൈസ് ചെയർമാനായി ഇമാം എ.എം. ബദറുദ്ദീൻ മൗലവിയെയും, കോർഡിനേറ്ററായി ഇമാം കെ.പി. അഹമ്മദ് മൗലവിയെയും, കൺവീനറായി ബീമാപ്പള്ളി സക്കീർ, എം.എ. കരീം ശ്രീകാര്യം, ഇമാം ബക്കർ, ട്രഷററായി കെ. ഫസൽ കരമന എന്നിവരെയും തിരഞ്ഞെടുത്തു.