ബൈജുവിന് വരുമാനം നൽകും ബി.വി 380 കോഴികൾ

Wednesday 18 February 2026 11:40 PM IST

കുട്ടനാട് : കോഴിവളർത്തലിൽ വിജയപാതയിലൂടെ മുന്നേറുകയാണ് രാമങ്കരി പഞ്ചായത്ത് രണ്ടാം വാർഡിൽ ചേന്നാട്ടുശ്ശേരി ബൈജു സേവ്യർ . കർണ്ണാടകയിലെ വെങ്കിടേശ്വര ഹാർച്ചറിയിൽ വിരിയിച്ചെടുക്കുന്ന ബി. വി 380 എന്ന ഇനം കോഴികളാണ് ഇദ്ദേഹത്തിന്റ വീട്ടുമുറ്റത്ത് വളരുന്നത്.

225 രൂപ പ്രകാരം 25 കോഴിക്കുഞ്ഞുങ്ങളെ വാങ്ങിക്കൊണ്ടായിരുന്നു തുടക്കം നല്ലവരുമാനം നേടാനാകുമെന്ന് ബോദ്ധ്യപ്പെട്ടതോടെ . പിന്നീട് 25 എണ്ണത്തിനെയും കൂടി വാങ്ങി.

ഒരു മാസത്തിൽ 22 മുതൽ 25 വരെ മുട്ടകൾ വരെ നൽകുന്നതാണ് ഈ ഇനം കോഴികൾ. മാസം ആയിരത്തിലേറെ മുട്ട ലഭിക്കുന്നുണ്ട്. പതിനായിരം രൂപയോളം വരുമാനവും. ബി.വി 380 കോഴികളുടെ മുട്ടയ്ക്ക് നാട്ടിൽ നല്ല ഡിമാൻഡുണ്ട്.

ഇവയ്ക്ക് വളർച്ചയുടെ ഘട്ടത്തിൽ ഗ്രോവർ എന്ന തീറ്റയും, മുട്ടയിടുന്ന സമയം മുതൽ ലെയർപെല്ലറ്റ് എന്ന തീറ്റയുമാണ് പ്രധാനം. കോഴിവളർത്തൽ വൻ വിജയമായി മാറിയതോടെ അടുത്തതായി താറാവിനെയും കൂടി വളർത്താനുള്ള ഒരുക്കത്തിലാണ് ഈ ചെറുകിട കർഷകൻ. ചാസ് നാച്ചുറൽ റിസോഴ്സ് മാനേജ്മെന്റ് ഇൻ ചാർജായി ജോലി നോക്കിവരുന്നതിനിടെയാണ് കോഴി വളർത്തലിനെക്കുറിച്ച് അറിഞ്ഞതും ആ വഴിയിലേക്ക് ബൈജു തിരിഞ്ഞതും. ഭാര്യ :ശില്പ . മക്കൾ :ആൽബി, ആൻമേരി, ആഞ്ചോ.