പട്ടാളം മാർക്കറ്റ് സന്ദർശിച്ച് മേയർ

Thursday 19 February 2026 12:48 AM IST

തൃശൂർ: മർച്ചന്റ് അസോസിയേഷന്റെയും പട്ടാളം മാർക്കറ്റ് അസോസിയേഷന്റെയും പരാതിപ്രകാരം മേയർ ഡോ. നിജി ജസ്റ്റിൻ പട്ടാളം മാർക്കറ്റും ശക്തൻ ബസ് സ്റ്റാൻഡ് പരിസരവും സന്ദർശിച്ചു. പട്ടാളം മാർക്കറ്റിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്നും മാലിന്യം കെട്ടികിടക്കുന്ന കാനകളും ശൗചാലയത്തിന്റെ ശോചനീയാവസ്ഥയും ഉൾപ്പെടെയുള്ളവ മേയറുടെ ശ്രദ്ധയിൽപ്പെടുത്തി. ശക്തൻ സ്റ്റാൻഡിലെ പൊതുകിണറിൽ നിന്ന് പമ്പ് ചെയുന്ന വെള്ളം മാലിന്യം നിറഞ്ഞതാണെന്ന് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലയെന്ന് അസോ. ഭാരവാഹികൾ പറഞ്ഞു. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് മേയർ ഉറപ്പ് നൽകി. പി.കെ.ബീന, സുനിൽ സൈമൺ, എം.വി.രാജൻ, എൻ.ഐ.ബേബി, ഇ.എസ്.ജോയ്, കെ.പി.ജിനു എന്നിവരും മേയറോടൊപ്പം ഉണ്ടായിരുന്നു.