ഫുഡ് ഫെസ്റ്റുമായി കൂട്ടായ്മ
Thursday 19 February 2026 12:55 AM IST
മുളകുന്നത്തുകാവ്: ആരോഗ്യ സർവകലശാലയിൽ നടന്ന ഫുഡ് ഫെസ്റ്റ് വേറിട്ട കാഴച്ചയായി. ജീവനക്കാരുടെ കൂട്ടായ്മയാണ് ഫുഡ് ഫെസ്റ്റ് നടത്തിയത്. കാടമുട്ട, കാട ഇറച്ചി, ചപ്പാത്തി, പത്തിരി എന്നിവ ഉൾപ്പെടുത്തിയ കിഴി പൊറോട്ട, വട്ടേപ്പം ചിക്കൻക്കറി, കപ്പ മീൻക്കറി, അരി ഹൽവ, പാലട പായസം, മണ്ണർക്കാട് അരിയുണ്ട, ചട്ടിപ്പത്തിരി, ചക്ക, കായ എന്നിവ വറുത്തത് എന്നിങ്ങനെ നീളുന്നു ഭക്ഷണ വിഭവങ്ങൾ. ആരോഗ്യ സർവകലശാലയുടെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഭക്ഷണം കഴിച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാൻസലർ ഡോ. സി.പി.വിജയൻ, രജിസ്ട്രാർ പ്രൊഫ. ഡോ. ഗോപുകുമാർ, ഫിനാൻഷ്യൽ ഓഫീസർ എം.എസ്.സുധീർ, ഡോ. ബിനോജ് എന്നിവരും പങ്കെടുത്തു.