ബ്രസീൽ പ്രസിഡന്റ് ഇന്ത്യയിൽ, പ്രതിരോധ, ഉഭയകക്ഷി ചർച്ച
Thursday 19 February 2026 12:19 AM IST
ന്യൂഡൽഹി: അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡസിൽവ ഡൽഹിയിലെത്തി. ഇന്ന് എ.ഐ ഇംപാക്‌ട് ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലുല 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും. മോദിയുടെ ക്ഷണപ്രകാരമാണ് ഇന്ത്യ സന്ദർശിക്കുന്നതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ ചർച്ച ചെയ്യുമെന്നും ലുല പറഞ്ഞു. വ്യാപാരം, നിക്ഷേപം, തന്ത്രപരമായ സഹകരണം,കൃഷി, പ്രതിരോധ വിഷയങ്ങളിൽ ചർച്ചയുണ്ടാകുമെന്നാണ് സൂചന. 14 മന്ത്രിമാരും വ്യവസായ പ്രമുഖരും ലുലയെ അനുഗമിക്കുന്നുണ്ട്.