അക്രമം:രണ്ടുപേർ പിടിയിൽ
ആറ്റിങ്ങൽ: ചെമ്പൂർ സ്വദേശിയെ ദേഹോപദ്രവം ഏല്പിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കോലിയക്കോട് ആലിയാട് വെള്ളാണിക്കൽ കിഴക്കുംകര പുത്തൻ വീട്ടിൽ അജിത്ത്(25),വെള്ളാണിക്കൽ കിഴക്കുംകര വീട്ടിൽ വിനോദ്(36) എന്നിവരാണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്. 16ന് വൈകിട്ട് 3.30ഓടെ പരുത്തൂർ പാലത്തിന് സമീപത്ത് വച്ചായിരുന്നു ആക്രമണം.മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോവുകയായിരുന്ന രാജുവിനെ പ്രതികൾ തടഞ്ഞുനിറുത്തി ഉപദ്രവിക്കുകയായിരുന്നു. നട്ടെല്ലിനും മൂക്കിലെ അസ്ഥിക്കും പൊട്ടൽ സംഭവിച്ച് ഗുരുതര പരിക്കുകളേറ്റ രാജു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ ഡിവൈ.എസ്.പി സന്തോഷ് കുമാർ.ജിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയൻ.ജെയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സിതാര മോഹൻ,ബിജു.ഡി,സി.പി.ഒമാരായ അനന്തു,വിഷ്ണുലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ചിത്രം: അജിത്ത്, വിനോദ്.