'ആ സ്വപ്നം യാഥാർത്ഥ്യമാക്കി'; മക്കയിലേക്ക് യാത്ര തിരിച്ച് ഷക്കീല,​ വീഡിയോ വെെറൽ

Thursday 19 February 2026 10:19 AM IST

90കളിൽ കേരളത്തിൽ നിരവധി ആരാധകരുള്ള നടിയായിരുന്നു ഷക്കീല. മലയാള സിനിമാ മേഖലയിലടക്കം മുൻനിര താരങ്ങളോടൊപ്പം അഭിനയിച്ച നടി ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. നിലവിൽ യൂട്യൂബ് ചാനലുകളിൽ അവതാരകയായി ഷക്കീല പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ തമിഴ് ടിവി ഷോ കുക്ക് വിത്ത് കോമാളിയിലും മത്സാരാർത്ഥിയായി ഷക്കീല എത്തിയിരുന്നു. ഇപ്പോഴിതാ നടിയുടെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

ഉംറ നിർവഹിക്കാൻ മക്കയിലേക്ക് ഷക്കീല പോകുന്ന വീഡിയോയാണ് ഇത്. പർദ്ദയിട്ട് തലയിൽ തട്ടവുമിട്ട് മക്കയിലേക്ക് പോകുന്ന നടിയെ വീഡിയോയിൽ കാണാം. അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് വീഡിയോ പങ്കുവച്ചത്. 'ഹാപ്പി ജേർണി മാ, നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു. മിസ് യു മാ' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. നിരവധിപേരാണ് ഷക്കീലയ്ക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്. വീഡിയോ.

കുക്ക് വിത്ത് കോമാളി എന്നൊരു ഷോയിലൂടെ തന്റെ ടോട്ടൽ ഇമേജ് ചേഞ്ച് ആയിയെന്ന് ഷക്കീല പറഞ്ഞിരുന്നു. അവരെല്ലാം അമ്മാ എന്ന് വിളിച്ചു. എവിടെ പോയാലും അറിയാത്തവരെല്ലാം മമ്മി എന്നാണ് വിളിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. ജീവിതത്തിൽ പ്രണയങ്ങളും പ്രണയ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഷക്കീല മുൻപ് പറഞ്ഞിട്ടുണ്ട്.

'ഒരു പ്രണയം പോകുമ്പോൾ അടുത്തത്. അതൊരു ഹാബിറ്റല്ല. പക്ഷേ വേണമല്ലോ. ഇപ്പോൾ പ്രണയമുണ്ട്. എപ്പോഴും ഒരാളേ ഉണ്ടാകുകയുള്ളൂ. ആരെ പ്രണയിച്ചാലും ആത്മാർത്ഥമായിരിക്കും. എന്റെ ബോയ് ഫ്രണ്ടിനെ മാത്രമേ അപ്പോൾ ഫോക്കസ് ചെയ്യൂ. ആ ആൾ പോയ ശേഷം അടുത്തത് നോക്കും. എക്സ് ബോയ്ഫ്രണ്ടിന്റെ ഭാര്യമാരൊക്കെ വീട്ടിൽ വരും.'- നടി വ്യക്തമാക്കി.