വാക്കത്തോൺ
Friday 20 February 2026 6:33 AM IST
പോത്തൻകോട്: ഭാരതീയ ചികിത്സാവകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി നെടുമങ്ങാട് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ ഹെൽത്തി കേരള ക്യാമ്പെയിന്റെ ഭാഗമായി വാക്കത്തോൺ സംഘടിപ്പിച്ചു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമേഷ് ഫ്ലാഗ് ഓഫ് ചെയ്തു.കൺവീനർ ഡോ.ബിഷ്ണു.എസ്.പ്രസാദ് നേതൃത്വം നൽകി.ഇതിന്റെ തുടർച്ചയായി ശനിയാഴ്ച പോത്തൻകോട് എസ്.എൻ.ഡി.പി ഹാളിൽ മെഗാ പരിപാടി നടക്കും. രാവിലെ 10ന് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.ജീവിതശൈലി സ്ക്രീനിംഗ്,യോഗ,സൂംബ പരിശീലനം,ആരോഗ്യ ബോധവത്കരണം,സിദ്ധ മെഡിക്കൽ ക്യാമ്പ് എന്നിവയും നടക്കും.