മൊബൈൽ മെഡിക്കൽ ക്ലിനിക്ക്
Friday 20 February 2026 3:47 AM IST
തിരുവനന്തപുരം:ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ആഗോള സാമൂഹിക സേവന വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സ് ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലുമായി സഹകരിച്ച് പുതിയ മൊബൈൽ മെഡിക്കൽ സർവീസ് യൂണിറ്റ് ആരംഭിച്ചു.ജില്ലയിലെ ആരോഗ്യസൗകര്യങ്ങൾ കുറഞ്ഞ ഒറ്റപ്പെട്ട ഗ്രാമീണ മേഖലകളിലും ജനങ്ങൾക്കും അത്യാധുനിക വൈദ്യസഹായം നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഇന്ത്യയിലുടനീളമുള്ള ആസ്റ്ററിന്റെ മൊബൈൽ മെഡിക്കൽ ക്ലിനിക്കുകളുടെ എണ്ണം 48 ആയി ഉയർന്നു.
പാവപെട്ട ജനവിഭാഗങ്ങൾക്ക് അവശ്യ മെഡിക്കൽ സേവനങ്ങൾ എത്തിക്കുന്നതിനാണ് യൂണിറ്റ്.