കുടിവെള്ള വിതരണം മുടങ്ങും

Friday 20 February 2026 11:03 PM IST

അടിമാലി: ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ കല്ലാർ പുഴയിലെ ചെളി നീക്കം ചെയ്യുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കായി 23, 24 തീയതികളിൽ വൈദ്യുതി വകുപ്പ് പീച്ചാട് ഭാഗത്തെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനാൽ അടിമാലി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ജലസ്രോതസ്സിൽ ജലം ലഭ്യമാകുന്നതല്ല. 24ന് അടിമാലി ഗ്രാമപഞ്ചായത്തിലേക്കുള്ള ശുദ്ധജലവിതരണം പൂർണമായും തടസ്സപ്പെടുന്നതാണ്. പ്രവൃത്തികൾ പൂർത്തീകരിക്കുന്ന മുറക്ക് ശുദ്ധജലവിതരണം പൂർവ്വ സ്ഥിതിയിൽപുനഃസ്ഥാപിക്കുന്നതാണെന്ന് ജല അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.