ഇഗ്നോ ഇൻഡക്ഷൻ മീറ്റിംഗ്

Friday 20 February 2026 12:56 AM IST

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി മാർ ഈവാനിയോസ് കോളേജ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നവാഗത വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മേജർ അതിഭദ്രാസന വികാരി ജനറാൾ ഫാ. തോമസ് കയ്യാലക്കൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. മീര ജോർജ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് ഡീൻ ഒഫ് സ്റ്റഡീസ് ഡോ.ജിജി തോമസ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് ഇഗ്നോ കോഓർഡിനേറ്റർ ഡോ.സുജു സി.ജോസഫ്, കുമാർ ഗൗരവ്,മനാസേ ബെന്നി,ഡോ.അഭിലാഷ്.ജി.രമേശ് എന്നിവർ പങ്കെടുത്തു.