പയ്യന്നൂർ ഗവ.സ്കൂൾ ഗ്രൗണ്ട് നവീകരണം

Thursday 19 February 2026 9:45 PM IST

പയ്യന്നൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ‌ഡറി സ്കൂൾ മൈതാനം നവീകരണം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു. ടി.ഐ.മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ സരിൻ ശശി, വൈസ് ചെയർപേഴ്സൺ പി.ശ്യാമള,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടി.വി.ഷീബ, എം.രാമകൃഷ്ണൻ, സ്കൂൾ വികസന സമിതി ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ, കെ.ശശീന്ദ്രൻ,സജിന പ്രിയേഷ്, ടി.ടി.സുചിത്ര, സി കെ.ബിന്ദു, എ.പി.വിനോദ് കുമാർ,ടി.എ.സുരേഷ്, ടി.അഷറഫ്, സിദ്ധ ഫൈസൽ സംസാരിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ എൻജിനിയർ ഋതുപർണ റിപ്പോർട്ട് അവതരിപ്പിച്ചു.പ്രിൻസിപ്പൽ എം.രേഖ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി.താഹിറ നന്ദിയും പറഞ്ഞു.ഒരു തദ്ദേശസ്ഥാപനത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി കായിക വകുപ്പിൽ നിന്ന് 50 ലക്ഷവും ടി.ഐ.മധുസൂദനൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷവും ചെലവഴിച്ചാണ് മൈതാനം നവീകരിക്കുന്നത്.