കരിമണ്ണൂരിൽ പറമ്പിന് തീ പിടിച്ചു
Friday 20 February 2026 12:47 AM IST
കരിമണ്ണൂർ: നെല്ലിമലയിൽ കരിമണ്ണൂർ - തൊമ്മൻകുത്ത് റോഡിൽ ഒരേക്കറോളം വരുന്ന പറമ്പിന് തീപിടിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. തൊടുപുഴ അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്, സേനയുടെ കരുതൽ മറ്റ് പുരയിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ സഹായകരമായി. വാർഡ് മെമ്പറും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ഡി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ പി.എൻ അനൂപ് , സി.എസ് എബി ,ജെയിംസ് നോബിൾ, ബി.ആഷിക്, രാജീവ് പി നായർ എന്നിവർ പങ്കെടുത്തു.