എസ്ഐആർ രാജ്യവ്യാപകമാക്കുന്നു, സംസ്ഥാനങ്ങൾക്ക് കത്തയച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ
Thursday 19 February 2026 10:08 PM IST
ന്യൂഡൽഹി : വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) രാജ്യവ്യാപകമായി നടപ്പാക്കാൻ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കൂടുതൽ സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ആരംഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കത്തയച്ചു. ഇതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ നിർദ്ദേശിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കത്തയച്ചത്.
ഏപ്രിൽ മാസത്തോടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 22 ഇടങ്ങളിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങാനാണ് കമ്മിഷന്റെ തീരുമാനം. ഇതിനാവശ്യമായ മുൻകൂർ തയ്യാറെടുപ്പുകൾ അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി എന്നാണ് കമ്മിഷൻ അവകാശപ്പെടുന്നത്.