ഓങ്കോളജിസ്റ്റുകളുടെ സമ്മേളനം
Friday 20 February 2026 12:08 AM IST
തൃശൂർ: അസോസിയേഷൻ ഒഫ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഒഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റേഡിയേഷൻ ഓങ്കോളജിസ്റ്റുകളുടെ സംഗമം ഇന്ന് മുതൽ 22 വരെ തൃശൂർ കാസിനോ ഹോട്ടലിൽ നടക്കും. ആഗോള വിജ്ഞാനം, പ്രാദേശിക പരിഹാരങ്ങൾ: കേരളത്തിനായി മികച്ച രീതികൾ രൂപപ്പെടുത്തുക എന്നതാണ് സമ്മേളനത്തിന്റെ പ്രമേയമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് അസോസിയേഷൻ ഒഫ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഒഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡോ. സി.എസ്.മധു ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ജനറൽ ഡോ. വി.ശ്രീനിവാസൻ മുഖ്യാതിഥിയാകും. ഡോ. കെ.ആർ.പ്രേമ, ഡോ. ഫെബിൻ ആന്റണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.