ജാഥയ്ക്ക് ഒല്ലൂരിൽ സ്വീകരണം
Friday 20 February 2026 12:09 AM IST
ഒല്ലൂർ: ചവിട്ടി നിൽക്കുന്ന മണ്ണിൽ നോക്കിയാൽ അനുഭവിച്ചറിയാം ഈ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെന്ന് മന്ത്രി കെ.രാജൻ. എൽ.ഡി.എഫ് ഒല്ലൂർ മണ്ഡലം വികസന സന്ദേശ ജാഥയ്ക്ക് നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടില്ലാത്ത അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് ലൈഫ് മിഷനിലൂടെ വീട് നൽകിയ സർക്കാരാണിതെന്നും ഭൂരഹിതരായ നാലര ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യയിലെ ഏറ്റവും മികച്ച, കേരളത്തിലെ ആദ്യത്തെ സുവോളജിക്കൽ പാർക്ക് ഒല്ലൂർ മണ്ഡലത്തിൽ സ്ഥാപിക്കാൻ സർക്കാരിന് കഴിഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ കഴിയുംവിധത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.