നാടകോത്സവം സമാപിച്ചു
Friday 20 February 2026 12:10 AM IST
തൃശൂർ: തപസ്യ സുവർണ ജൂബിലി കലാസാധക സംഗമത്തിനും നാടകോത്സവത്തിനും തൃശൂരിൽ യവനിക വീണു. പ്രശസ്ത റഷ്യൻ നാടകകൃത്ത് ആന്റൺ ചെക്കോവിന്റെ ചെറിത്തോട്ടമായിരുന്നു സമാപന നാടകം. ചലച്ചിത്രതാരം കുക്കു പരമേശ്വരൻ വിശിഷ്ടാതിഥിയായി. മേള കലാകാരന്മാരെ ആദരിച്ചു. പെരുവനം കുട്ടൻ മാരാർ ആദരസഭ ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിൽ തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.പി.ജി.ഹരിദാസ്, ജനറൽ സെക്രട്ടറി കെ.ടി.രാമചന്ദ്രൻ, ട്രഷറർ കെ.സച്ചിദാനന്ദൻ, ജോയിന്റ് ജനറൽ സെക്രട്ടറി സി.സി.സുരേഷ്, സ്വാഗതസംഘം ചെയർമാൻ ഡോ.വടക്കുമ്പാട് നാരായണൻ തുടങ്ങിയവരും പങ്കെടുത്തു. ശ്രീജിത്ത് മൂത്തേടത്ത് അദ്ധ്യക്ഷനായി. സുനിതാ സുകുമാരൻ സ്വാഗതവും എൻ.സ്മിത നന്ദിയും പറഞ്ഞു.