രാമങ്കരിയിൽ സായാഹ്ന ധർണ

Friday 20 February 2026 12:11 AM IST

കുട്ടനാട് : മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക , കാർഷിക മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ രാമങ്കരിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കെ.എസ്.കെ .ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഡി.കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ കർഷകതൊഴിലാളി യൂണിയൻ പ്രസിഡന്റ് പി.കെ.പൊന്നപ്പൻ അദ്ധ്യക്ഷനായി. സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി അംഗം ജെയ്ക് സി.തോമസ് മുഖ്യപ്രഭാഷണം നടത്തി