വികസന മുന്നേറ്റ ജാഥ സമാപനം
Friday 20 February 2026 12:15 AM IST
വാടാനപ്പിള്ളി: മണലൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ സമാപന പൊതുയോഗം വാടാനപ്പിള്ളി സെന്ററിൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗം രാജാജി മാത്യൂ തോമസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അഷറഫ് വലിയകത്ത് അദ്ധ്യക്ഷനായി. മുരളി പെരുനെല്ലി എം.എൽ.എ, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.ആർ.മനോജ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി.ഹരിദാസൻ, ബേബി ജോൺ, പി.എ.രമേഷ്, എ.എം.അനിത്ത് കുമാർ, കെ.എ.വിശ്യംഭരൻ, സുരേഷ് മഠത്തിൽ, സി.ബി.സുനിൽകുമാർ, രാഗേഷ് കണിയാംപറമ്പിൽ, വി.എ.ഷാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.