‘ആരോഗ്യം ആനന്ദം' ക്യാമ്പയിൻ

Friday 20 February 2026 12:16 AM IST

മുഹമ്മ: ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ആരോഗ്യം ആനന്ദം - വൈബ് 4 വെൽനസ്സ് ‘ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആലപ്പുഴ നിയോജക മണ്ഡലത്തിൽ ആരംഭിച്ചു. ആര്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ അദ്ധ്യക്ഷയായി . ഭാരതീയ ചികിത്സ വകുപ്പ് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജിജി ജോൺ മുഖ്യപ്രഭാഷണം നടത്തി.