ബിഷപ്പിനെ അപകീർത്തിപ്പെടുത്തി : പ്രതി അറസ്റ്റിൽ
Friday 20 February 2026 2:11 AM IST
മാള: പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസഫ് പള്ളിയുടെ പുതിയ ദേവാലയ നിർമാണവുമായി ബന്ധപ്പെട്ട് പള്ളി വികാരിയായ ജോൺ കവലക്കാട്ടിനും ഇരിങ്ങാലക്കുട രൂപതാ ബിഷപ്പിനും എതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയ പ്രതിയെ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൻചിറ ഈസ്റ്റ് സ്വദേശി പഴങ്ങാട്ടിൽ വീട്ടിൽ നെൽസൺ പോൾസണാണ് (47) പിടിയിലായത്. ഇരിങ്ങാലക്കുട സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ ആൽബി തോമസ് വർക്കി, ഗ്ലാഡിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.