കാപ്പ ഉത്തരവ് ലംഘിച്ചതിന് അറസ്റ്റ്
Friday 20 February 2026 2:20 AM IST
പുതുക്കാട് : കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട കല്ലൂർ മാവിൻചുവട് ചിറ്റിയത്ത് വീട്ടിൽ മിഥുൻ (36) നെ അറസ്റ്റ് ചെയ്തു. 6 മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്നാണ് മിഥുനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മിഥുൻ പുതുക്കാട്, മതിലകം പൊലീസ് സ്റ്റേഷനുകളിലായി ഒരു കൊലപാതക കേസിലും മൂന്ന് വധശ്രമക്കേസിലും ഒരു അടിപിടിക്കേസിലും അടക്കം 9 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. പുതുക്കാട് പോലീസ് ഇൻസ്പെക്ടർ ആദംഖാൻ, സബ് ഇൻസ്പെക്ടർ പ്രദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ ഫൈസൽ, നവീൻ, ഷഫീക്, പ്രിൻസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കാപ്ഷൻ........... മിഥുൻ.