സ്വീകരണം നൽകി

Friday 20 February 2026 2:30 AM IST
ഹിന്ദു ഐക്യവേദി വേമ്പനാട്ട് കായൽ സംരക്ഷണ സമിതി നടത്തുന്ന കായൽ സംരക്ഷണ യാത്രയ്ക്ക് വൈക്കത്ത് ബോട്ട് ജെട്ടി മൈതാനത്ത് നൽകിയ സ്വീകരണത്തിൽ കായൽ സംരക്ഷണ സമിതി ജാഥ വൈസ് ക്യാപ്റ്റൻ കെ. ഗുപ്തൻ സമരപരിപാടി വിശദീകരിക്കുന്നു

വൈക്കം:വേമ്പനാട്ട് കായലിന്റെ സംരക്ഷണം ആവിശ്യപ്പെട്ട് ഹിന്ദു ഐക്യവേദി വേമ്പനാട്ട് കായൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കായൽ സംരക്ഷണ യാത്രയ്ക്ക് വ്യാഴാഴ്ച രാവിലെ വൈക്കം ബോട്ട് ജോട്ടി മൈതാനത്ത് സ്വീകരണം നൽകി. അരൂരിൽ നിന്നും പുറപ്പെട്ട കായൽ സംരക്ഷണ യാത്രയ്ക്ക് വിവധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കായൽ സംരക്ഷണ സമിതി ചെയർമാൻ എസ്.സുബ്രഹ്മണ്യൻ മൂസത് ക്യാപ്‌ടനും കായൽ സംരക്ഷ സമിതി രക്ഷാധികാരി കെ.ഗുപ്തൻ വൈസ് ക്യാപ്‌ടനുമാണ്. കാട്ടിക്കുന്ന്, ഉദയനാപുരം, വൈക്കം, വെച്ചൂർ തുടങ്ങിയ മേഖലകളിൽ സ്വീകരണം നൽകി.