സല്യൂട്ട് മനോജ്

Friday 20 February 2026 2:34 AM IST
ഓട്ടോഡ്രൈവർ മനോജിനെ വെസ്റ്റ് പൊലീസ് എസ്.എച്ച്.ഒ അരുണിന്റെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ ആദരിച്ചപ്പോൾ.

മോഷണക്കേസ് പ്രതിയെ പിടികൂടാൻ സഹായിച്ച ഓട്ടോഡ്രൈവറെ ആദരിച്ചു

കോട്ടയം: കുപ്രസിദ്ധ മോഷണക്കേസ് പ്രതിയായ യുവതിയെ പിടികൂടാൻ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർ മനോജിനെ കോട്ടയം വെസ്റ്റ് പൊലീസ് ആദരിച്ചു. എസ്.എച്ച്.ഒ അരുണിന്റെ നേതൃത്വത്തിൽ സ്‌റ്റേഷനിൽ വച്ച് മനോജിന് മൊമെന്റോ നൽകി. ബുധനാഴ്ച്ച രാവിലെ താഴത്തങ്ങാടി അറുത്തൂട്ടിയിൽ വച്ചാണ് കുപ്രസിദ്ധ മോഷ്‌ടാവ് തമിഴ്‌നാട് തിരുനൽവേലി സ്വദേശി ജ്യോതിയെ മനോജിന്റെ ഇടപെടലിൽ പൊലീസ് പിടികൂടിയത്.

​കോ​ട്ട​യ​ത്ത് ​നി​ന്ന്ബ​സി​ലെ​ത്തി​യ​ ജ്യോതി അ​റു​ത്തൂ​ട്ടി​ ​ഭാ​ഗ​ത്ത് ​ഇ​റ​ങ്ങി മനോജിന്റെ​ ​ഓ​ട്ടോ​യി​ൽ​ ​ക​യ​റുകയായിരുന്നു.​ ​ഓ​ട്ടോ​ ​നീ​ങ്ങു​ന്ന​തി​നി​ടെ​ ​ഇ​വ​ർ​ ​കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ ​പ​ഴ്‌​സ് ​പി​ന്നി​ലേ​യ്ക്ക് ​ഇ​ടു​ന്നത്​ ​ക​ണ്ണാ​ടി​യി​ലൂ​ടെ​ ​​കണ്ട് ​സം​ശ​യം​ ​തോ​ന്നി​യ മനോജ്​ ​സ്റ്റാ​ൻ​ഡി​ലേ​യ്ക്ക് ​വ​ണ്ടി​ ​എ​ത്തി​ച്ചു.​ ​തു​ട​ർ​ന്ന് ​സ​ഹ​ഓ​ട്ടോ​ ​ഡ്രൈ​വ​ർ​മാ​രെ​ ​വി​വ​രം​ ​അ​റി​യി​ച്ചു.​ ​ഇ​വ​ർ​ ​ജി​ല്ലാ​ ​പൊ​ലീ​സി​ന്റെ​ ​സ്‌​പൈ​ഡ​ർ​ ​പെ​ട്രോ​ളിം​ഗ് ​സം​ഘ​ത്തെ​യും,​ ​പി​ങ്ക് ​പൊ​ലീ​സി​നെ​യും​ ​അ​റി​യി​ച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കൂടുതൽ പഴ്‌സുകൾ ഇവരിൽ നിന്ന് കണ്ടെത്തി. പത്തോളം മോഷണക്കേസുകളിൽ പ്രതിയാണ് ജ്യോതി.