ആമസോൺ ഡെലിവറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന: തൃശൂർ സ്വദേശി കട്ടപ്പനയിൽ പിടിയിൽ

Friday 20 February 2026 2:41 AM IST

കട്ടപ്പന : ആമസോൺ ഡെലിവറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ച യുവാവിനെ കട്ടപ്പന എക്‌സൈസ് പിടികൂടി. തൃശൂർ തോട്ടപ്പടി കരുവന്നൂക്കാരൻ ശ്രീജിത്ത് കെ.എസ് (22)ആണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 1.374കിലോ കഞ്ചാവും ഇത് കടത്താനുപയോഗിച്ച ബൈക്കും പിടികൂടി. കട്ടപ്പന എക്‌സൈസ് റേഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടുക്കി - കട്ടപ്പന റൂട്ടിൽ മുളകരമേട് ഭാഗത്തുവച്ചാണ് യുവാവിനെ പിടികൂടിയത്. ഡെലിവറി ബോയി ചമഞ്ഞ് ബൈക്കിൽ എത്തിയതിൽ സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. കട്ടപ്പന എക്‌സൈസ് ഇൻസ്‌പെക്ടർ എം.എഫ് അതുൽ ലോനൻ, മനോജ് സെബാസ്റ്റ്യൻ, ജോബി തോമസ്, അനീഷ് ടി.എ, ശ്രീകുമാർ എസ്, ലിജോ ജോസഫ്, ബിജുമോൻ പി.കെ, ഷിജിൽ ജി.പി, സിന്ധു വേലായുധൻ, റോണി ആന്റണി, അജേഷ് വി.എം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.