ഇറാന് ട്രംപിന്റെ അന്ത്യശാസനം
Friday 20 February 2026 6:44 AM IST
വാഷിംഗ്ടൺ: പത്ത് ദിവസത്തിനകം ആണവ കരാറിൽ ധാരണയായില്ലെങ്കിൽ ഇറാനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന അന്ത്യശാസനവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ചയോ ഞായറാഴ്ചയോ ഇറാനിൽ യു.എസ് വ്യോമാക്രമണം നടത്തിയേക്കുമെന്ന അമേരിക്കൻ മാദ്ധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
അതേ സമയം, ആണവ പദ്ധതി പൂർണമായും ഉപേക്ഷിക്കില്ലെന്നും ഭീഷണികളെ ചെറുക്കുമെന്നുമുള്ള നിലപാടിലാണ് ഇറാൻ. ഇറാനും റഷ്യയും ഇന്നലെ ഒമാൻ ഉൾക്കടലിൽ സംയുക്ത നാവികാഭ്യാസവും തുടങ്ങി.