ജയ് ഭട്ടാചാര്യ സി.ഡി.സിയുടെ ഇടക്കാല മേധാവി

Friday 20 February 2026 6:44 AM IST

വാഷിംഗ്ടൺ: യു.എസിന്റെ ദേശീയ പൊതുജനാരോഗ്യ ഏജൻസിയായ സി.ഡി.സിയുടെ (സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ) ഇടക്കാല ഡയറക്ടറായി ഇന്ത്യൻ വംശജൻ ഡോ. ജയ് ഭട്ടാചാര്യയെ (57) നിയമിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഒഫ് ഹെൽത്തിന്റെ (എൻ.ഐ.എച്ച്) ഡയറക്ടർ കൂടിയാണിദ്ദേഹം.

ബയോമെഡിക്കൽ, പൊതുജനാരോഗ്യ ഗവേഷണത്തിന്റെ ഉത്തരവാദിത്വമുള്ള യു.എസ് സർക്കാരിന്റെ പ്രാഥമിക ഏജൻസിയാണ് എൻ.ഐ.എച്ച്.