സീനിയർ ചേംബർ ദേശീയ സമ്മേളനം
Saturday 21 February 2026 12:26 AM IST
വൈക്കം : മാർച്ച് 6,7 തീയതികളിൽ ബംഗളൂരുവിൽ നടക്കുന്ന സീനിയർ ചേംബർ ഇന്റർനാഷണലിന്റെ ദേശീയ സമ്മേളനം 'വിജിയോത്സവ്' വിജയിപ്പിക്കുന്നതിനായി വൈക്കത്ത് നേതൃയോഗം ചേർന്നു. ദേശീയ സെക്രട്ടറി ജനറൽ എം.വാസുദേവൻ ഉദ്ഘാടനം ചെയ്തു. വൈക്കം ലീജിയൻ പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് കെ.പി.വേണുഗോപാൽ മുഖ്യപ്രസംഗം നടത്തി. സെക്രട്ടറി എൻ.സിദ്ധാർത്ഥൻ സ്വാഗതം പറഞ്ഞു. മുൻ ദേശീയ പ്രസിഡന്റുമാരായ എ.ജെ.മാത്യു, എ.എൻ.ശിവാനന്ദൻ എന്നിവർ മുഖ്യാതിതിഥികളായിരുന്നു. സാബു വർഗീസ്, ബാഹുലയൻ രാമൻ, കെ.വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു.