ഹെൻറി ബേക്കർ സ്മാരക പ്രഭാഷണം
Saturday 21 February 2026 12:29 AM IST
മേലുകാവ് : ഹെൻറി ബേക്കർ കോളേജിൽ നടന്ന ഹെൻറി ബേക്കർ സ്മാരക പ്രഭാഷണത്തിൽ എഴുത്തുകാരനും ജനിതക ശാസ്ത്രജ്ഞനും അമേരിക്കയിലെ ട്രിറ്റൻ കോളേജിലെ പ്രൊഫസറുമായ ഡോ. എതിരൻ കതിരവൻ മുഖ്യാതിഥിയായി. സി.എസ്.ഐ. സഭ ഡെപ്യൂട്ടി മോഡറേറ്ററും ഈസ്റ്റ് കേരള മഹായിടവക ബിഷപ്പുമായ വി എസ്. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് എമിരറ്റസ് ഡോ.കെ.ജി. ഡാനിയൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. ഗിരീഷ് കുമാർ ജി.എസ് എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അദ്ധ്യാപകരായ ഡോ. ബീന പോൾ, ഡോണ സെബാസ്റ്റ്യൻ എന്നിവരെയും ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്‌സൺ അഡ്വ. വി.പി നാസറിനെയും ആദരിച്ചു.