വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് ഇരുപതോളം യുവതികളെ , ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ
തൃശൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഇൻസ്റ്റാ ഇൻഫ്ലുവൻസർ അറസ്റ്റിൽ. തൃശഷൂർ താന്ന്യം സ്വദേശി യദു ഗിരീഷാണ് (38) അറസ്റ്റിലായത്. ഇയാൾക്കെതിരെ മൂന്നു യുവതികളാണ് പരാതി നൽകിയത്. വിശദമായ അന്വേഷണത്തിൽ 20ലധികം യുവതികളെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി.
കൂടുതൽ പരാതികൾ വരുന്നതായി തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ ധാരാളം ഫോളോവേഴ്സ് ഉള്ള വ്ലോഗറാണ് യദു ഗിരീഷ്. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു യദു ഗിരീഷ് ചെയ്തിരുന്നത്. യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം പല സ്ഥലങ്ങളിലും വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. യുവതികളുടെ നഗ്ന വീഡിയോകൾ ചിത്രീകരിച്ചായിരുന്നു ഭീഷണി. യുവതികളിൽ നിന്ന് പണം വാങ്ങിയതായും പരാതിയിൽ പറയുന്നു. പീഡിപ്പിക്കപ്പെട്ട മറ്റ് യുവതികളുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് എ.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. ഐ.ടി ആക്ട് പ്രകാരവും പ്രതിക്കെതിരെ കേസെടുത്തു.