എം.ജെ. എബ്രഹാം
Friday 20 February 2026 7:48 PM IST
കുറുപ്പംപടി: ഓടയ്ക്കാലി തലപ്പുഞ്ച മേയ്ക്കമാലിൽ എം.ജെ. എബ്രഹാം (ഇട്ടൻകുഞ്ഞ് 92, റിട്ട. അദ്ധ്യാപകൻ, എം.ജി.എം ഹൈസ്‌കൂൾ) നിര്യാതനായി. അശമന്നൂർ റബർ ഉത്പാദക സംഘം സ്ഥാപകൻ, ദീർഘകാലം പ്രസിഡന്റ്, പെൻഷണേഴ്സ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവില 10.30ന് ഓടയ്ക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പി.വി. സാറാമ്മ (റിട്ട.പ്രധാനാദ്ധ്യാപിക, ഗവ.യു.പി സ്‌കൂൾ, വടാശേരി). മക്കൾ: മീന (ഐ.സി.സി.എസ്.എൽ ക്ലസ്റ്റർ ഹെഡ്), ജോഷി, റീന. മരുമക്കൾ: ജേക്കബ് പി. ജോസഫ്, (ഐ.സി.സി.എസ്.എൽ സീനിയർ ക്ലസ്റ്റർ ഹെഡ്), ജിജി, അഡ്വ.കെ.വി. കുര്യാക്കോസ്.