17 റോഡുകളുടെ നവീകരണത്തിന് 10 കോടി: റോഷി അഗസ്റ്റിൻ
Saturday 21 February 2026 11:12 PM IST
ഇടുക്കി: നിയമസഭാ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ അധീനതയിലുള്ള ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് വഴിയാകും നിർമ്മാണ പ്രവൃത്തികൾ നടപ്പാക്കുക. മണ്ഡലത്തിലെ അടിയന്തര പ്രാധാന്യമുള്ള റോഡ് പണികൾക്ക് പണം അനുവദിച്ചു ഭരണാനുമതി ലഭ്യമാക്കുകയായിരുന്നു. റോഡുകളുടെ നിർമ്മാണം, പുനരുദ്ധാരണം, സംരക്ഷണ ഭിത്തികളുടെ നിർമ്മാണം, നടപ്പാതകളുടെ നിർമ്മാണം തുടങ്ങിയവ ഉൾപ്പെടുന്നതാണ് പ്രവർത്തികൾ. വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും ഇടുക്കി മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പദ്ധതികൾ വലിയ രീതിയിൽ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.