മീറ്റിംഗ് ഹാൾ ഉദ്ഘാടനം
Friday 20 February 2026 9:02 PM IST
പേരാവൂർ: പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ പുതുതായി പണിത മഹാത്മാ മീറ്റിംഗ് ഹാളിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബൈജു വർഗീസ് സ്വാഗതം പറഞ്ഞു. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാ പോൾ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിസമ്മ ജോസഫ്, ജെയ്ഷ ബിജു, നൂറുദ്ദീൻ മുള്ളരിക്കൽ, മെമ്പർമാരായ എ.ഷാജു, മോഹനൻ കൊളക്കാട് ജോണി പാമ്പാടി,ദീപ ഗിരീഷ്, യശോദ വത്സരാജ്, സി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സജീവൻ, ജിബിൻ കണിച്ചാർ', ജിൽസ് കൊളക്കാട്, ആർ. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.