കുടുംബശ്രീ സി.ഡി.എസിൽ എൽ.ഡി.എഫ്
Friday 20 February 2026 9:17 PM IST
കണ്ണൂർ: കുടുംബശ്രീ കമ്യൂണിറ്റി ഡവലപ്‌മെന്റ് സൊസൈറ്റി( സി.ഡി.എസ്)തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അനുകൂല പാനലിന് മേൽക്കൈ. യു.ഡി.എഫ് ഭരണത്തിലുള്ള കണ്ണൂർ കോർപറേഷന് കീഴിലുള്ള കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്സണായി കെ. നിർമല , വൈസ് ചെയർ പേഴ്സണായി എ.വിദ്യ എന്നിവരാണ് വിജയിച്ചത്. കോർപറേഷൻ മുൻ കൗൺസിലറായ കെ.നിർമ്മല സി.പി.എം കാപ്പാട് ലോക്കൽ കമ്മിറ്റി അംഗമാണ്.അഴീക്കോട്, ചിറക്കൽ പഞ്ചായത്തുകളും എൽ.ഡി.എഫ് നേടി. അഴീക്കോട് ആർ ബീനാകുമാരി ചെയർ പേഴ്സണായും പി.ശ്രീപ വൈസ് ചെയർ പേഴ്സണായും ചിറക്കൽ പഞ്ചായത്തിൽ കെ.വി ഗൗരി ചെയർപേഴ്സണായും പി ജിഷ വൈസ് ചെയർ പേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു.വളപട്ടണം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ,. വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങൾ യു.ഡി.എഫ് അനുകൂല പാനൽ വിജയിച്ചു. കെ പി വസന്ത, എം റുസ്ല എന്നിവരാണ് വിജയിച്ചത്.