വെള്ളൂർ ചാമുണ്ഡേശ്വരി ക്ഷേത്രം പന്തൽ - ഓഫീസ് സമർപ്പണം നാളെ
Friday 20 February 2026 9:22 PM IST
പയ്യന്നൂർ: വെള്ളൂർ പുതിയ തെരു ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ മുപ്പത് ലക്ഷം രൂപ ചെലവിൽ പുതുതായി നിർമ്മിച്ച നടപ്പന്തൽ , ഓഫീസ് എന്നിവയുടെ സമർപ്പണം നാളെ വൈകീട്ട് 6ന് ക്ഷേത്ര കലാ അക്കാഡമി ചെയർമാൻ ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രൻ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേവസ്വം കമ്മിറ്റി പ്രസിഡന്റ് വി.വി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഡിവൈ.എസ്.പി, ടി. ഉത്തംദാസ് ശിൽപികളെ ആദരിക്കും.ടോപ് സിംഗർ വൈദേഹി വിനോദ് മുഖ്യാതിഥിയായിരിക്കും. തുടർന്ന് നൃത്ത സംഗീത വിരുന്ന് അരങ്ങേറും.വാർത്താസമ്മേളനത്തിൽ ദേവസ്വം സെക്രട്ടറി പി.കെ. ബാബു, പ്രസിഡന്റ് വി.വി.കുഞ്ഞികൃഷ്ണൻ, നിർമ്മാണകമ്മിറ്റി സെക്രട്ടറി പി.കെ.ഭരതൻ, പ്രസിഡന്റ് എം.രഘു , ട്രഷറർ എം.പി.കരുണാകരൻ, കെ.വി.ചന്ദ്രൻ, എം.ടി. ശങ്കരൻ, വി.പവിത്രൻ സംബന്ധിച്ചു.