ഇന്റർ കോളേജ് വടംവലിയിൽ പീപ്പിൾസ് ജേതാക്കൾ
Friday 20 February 2026 9:25 PM IST
കാഞ്ഞങ്ങാട്: കണ്ണൂർ യൂനിവേഴ്സിറ്റി ഇന്റർ കോളേജ് പുരുഷ- വനിതാ വടംവലി ചാമ്പ്യൻഷിപ്പിൽ പീപ്പിൾസ് കോളേജ് മുന്നാട് ഓവറോൾ ചാമ്പ്യന്മാരായി.വനിതാവിഭാഗത്തിൽ ടീം ഒന്നും പുരുഷവിഭാഗത്തിൽ രണ്ടും സ്ഥാനങ്ങൾ കോളേജ് നേടി.വനിതാവിഭാഗത്തിൽ ഗവ കോളേജ് കാസർകോട്, ഡോൺബോസ്കോ അങ്ങാടിക്കടവ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പുരുഷവിഭാഗത്തിൽ മഹാത്മാഗാന്ധി കോളേജ് ഇരിട്ടിയാണ് വിജയി. നെഹ്റു കോളേജ് പടന്നക്കാട് മൂന്നാം സ്ഥാനം നേടി. പ്രിൻസിപ്പാൾ പ്രൊഫ.ഡോ.ആർ.സ്വരൂപ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.ഡോ.ജോ ജോസഫ്, ഡോ.കെ.വി.അനൂപ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രവീൺ മാത്യു, രതീഷ് വെള്ളച്ചാൽ, മനോജ് അമ്പലത്തറ, റീജു കുണ്ടംകുഴി എന്നിവർ നിയന്ത്രിച്ചു. മീത്ത മാമൻ ക്യാപ്റ്റനായ ടീമാണ് ജേതാക്കളായത്. ബാബു കോട്ടപ്പാറ പരിശീലകനും സജിത്ത് അതിയാമ്പൂർ മാനേജരുമായാണ് ടീമിനെ ഒരുക്കിയത്.