'ദ ഇഡിയറ്റ്സ് ആർ കമിംഗ്..', ഷാജി പാപ്പനും പിള്ളേരും മാർച്ച് 19ന് എത്തും

Friday 20 February 2026 9:57 PM IST

ആട് പരമ്പരയിലെ അവസാന ചിത്രം ആട് 3 മാർച്ച് 19ന് തിയേറ്ററുകളിലെത്തും. 'ആട് 3 വൺ ലാസ്റ്റ് റൈഡ്' എന്ന തലവാചകത്തോടെ എത്തുന്ന ചിത്രം ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസാണ് സംവിധാനം ചെയ്യുന്നത്. ഐക്കണിക് കഥാപാത്രമായ ഷാജിപാപ്പൻ ഉൾപ്പെടെയുള്ള പ്രധാന കഥാപാത്രങ്ങളെ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റ‍ർ പുറത്തിറങ്ങി. ജയസൂര്യയുടെ കരിയറിലെ 107ാമത് സിനിമ കൂടിയാണ് ആട് 3.

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിൽ ജയസൂര്യയെ കൂടാതെ ​ വിജയ് ബാബു,​ വിനായകൻ,​ സണ്ണി വെയ്ൻ,​ സൈജു കുറുപ്പ്,​ അജു വർഗീസ്,​ ഷാൻ റഹ്മാൻ,​ ഇന്ദ്രൻസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ആട് ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം ആട് ഒരു ഭീകരജീവിയാണ് തിയേറ്ററിൽ പരാജയമായിരുന്നെങ്കിലും പ്രേക്ഷകർ ഏറ്റെടുത്തു. പിന്നാലെ രണ്ടാംഭാഗമായ ആട് 2 എത്തി വിജയം കൊയ്തിരുന്നു. 2024 മാർച്ചിൽ ആയിരുന്നു മൂന്നാം ഭാഗത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്. പിന്നാലെ ഒക്ടോബറിൽ സിനിമ തുടങ്ങുന്നുവെന്ന് അറിയിച്ച് ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവിട്ടു,​