വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

Saturday 21 February 2026 12:04 AM IST

കൊടുങ്ങല്ലൂർ: വിദേശ മദ്യവുമായി ഒരാൾ എക്‌സൈസിന്റെ പിടിയിൽ. മേത്തല മേത്തലപ്പാലം വാലിപറമ്പിൽ വീട്ടിൽ ദിൽജിത്ത് (40) എന്നയാളെയാണ് കൊടുങ്ങല്ലൂർ റേഞ്ചിലെ എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപിനും ഐ.ബി.വിഭാഗത്തിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി.വി. ബെന്നിക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. ഇയാളുടെ വീട്ടിൽനിന്ന് 103 വിദേശമദ്യകുപ്പികൾ കണ്ടെടുത്തു. ആവശ്യക്കാർക്ക് പറയുന്നിടത്ത് എത്തിച്ച് കൊടുക്കുന്നതിനാൽ ദിൽജിത്ത്് ഡിങ്കൻ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഇയാളുടെ പേരിൽ നേരത്തെയും കേസുകൾ ഉണ്ടെന്ന് എക്‌സൈസ് പറഞ്ഞു. എക്‌സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് എ.വി. മോയിഷ് , അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി.ആർ. സുനിൽകുമാർ ,സി.വി. ശിവൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനീഷ് ഇ പോൾ, രാജേഷ് ടി. സിവിൽ എക്‌സൈസ് ഓഫീസർമാരായ ഐ.വി. സാബു, മുഹമ്മദ് ദിൽഷാദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ സുധ,ശ്രുതി സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സി.പി. സഞ്ജയ് എന്നിവർ ഉണ്ടായിരുന്നു.