ശിവകാർത്തികേയന്റെ നായിക കല്യാണി, അമ്മ രമ്യ നമ്പീശൻ

Saturday 21 February 2026 6:07 AM IST

ശിവ കാർത്തികേയൻ നായകനായി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ നായികയായും രമ്യ നമ്പീശൻ അമ്മ വേഷത്തിലും എത്തും. എസ്.കെ. 26 എന്നു താത്‌കാലികമായി പേരിട്ട ചിത്രം 160 കോടി ബഡ്‌ജറ്റിൽ ഒരുങ്ങുന്ന സയൻസ് ഫിക്‌ഷൻ എന്റർടെയ്‌നറാണ്. മാനനാടിനു ശേഷം ശിവകാർത്തികേയനും വെങ്കട് പ്രഭുവും വീണ്ടും ഒരുമിക്കുകയാണ്. ഹീറോ എന്ന ചിത്രത്തിൽ ശിവകാർത്തികേയനും കല്യാണി പ്രിയദർശനും ഒരുമിച്ചതുമാണ്. വി.എഫ്.എക്സിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ശിവകാർത്തികേയന്റെ കരിയറിൽ ഏറ്റവും ഉയർന്ന ബഡ്‌ജറ്റിൽ ആണ് ഒരുങ്ങുന്നത്. ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കും.

പരാശക്തി ആണ് ശിവകാർത്തികേയൻ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീലീല നായികയായി എത്തി. തെലുങ്ക് നടി ശ്രീലീലയുടെ ആദ്യ തമിഴ് ചിത്രമാണ്. അതേസമയം ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്യുന്ന സിയേൺ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ശിവകാർത്തികേയൻ. അമരൻ എന്ന ബ്ളോക് ബസ്‌റ്ററിനു ശേഷം രാജ്‌‌കമൽ ഫിലിംസ് ഇന്റർനാഷണലും ശിവകാർത്തികേയനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്.