സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ ഉദ്ഘാടനം
Saturday 21 February 2026 1:08 AM IST
തിരുവനന്തപുരം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ ഉദ്ഘാടനവും സുവിനീർ പ്രകാശനവും,ആനുകൂല്യവിതരണവും മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ബോർഡ് ചെയർമാൻ സി.കെ.ഹരികൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു.കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.എസ്.സുനിൽകുമാർ,കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർമാർ എന്നിവർ സംസാരിച്ചു.