കളഞ്ഞു കിട്ടിയ സ്വർണ്ണം തിരികെ നൽകി
Saturday 21 February 2026 1:08 AM IST
കാട്ടാക്കട: കല്യാണമണ്ഡപത്തിൽ കളഞ്ഞു കിട്ടിയ സ്വർണ്ണം തിരികെ ഉടമക്ക് നൽകി വിമുക്ത ഭടൻ. ഇക്കഴിഞ്ഞ 10ന് കാട്ടാക്കട വീരണകാവ് അരുവിക്കുഴിയിൽ വിജയഭവനിൽ വിമുക്തഭടൻ വിക്രമൻ നായർ സുഹൃത്തിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഒന്നര പവന് തൂക്കം വരുന്ന സ്വർണ്ണ മാല കളഞ്ഞ് കിട്ടിയത്. തുടർന്ന് വാർഡ് മെമ്പർ ദീപുവിന്റെ സാന്നിധ്യത്തിൽ മാലയുടെ ഉടമ നന്ദിയോട് സ്വദേശി സൂരജിന് കൈമാറി.