സ്വീകരണം
Saturday 21 February 2026 1:08 AM IST
തിരുവനന്തപുരം: കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ജാഫർഖാൻ നയിക്കുന്ന നവജീവന യാത്രയ്ക്ക് സ്വീകരണം നൽകി.പബ്ലിക് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പരിപാടി മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.നവകേരള സർവേ റദ്ദാക്കിയ കോടതി നടപടി സർക്കാരിന്റെ മുഖത്തേറ്റ അടിയാണ്.ഇതിൽ മുഖ്യമന്ത്രിക്ക് ധാർമ്മിക ഉത്തരവാദത്തിത്വമുണ്ട്. ഈ പണം മുഖ്യമന്ത്രിയിൽ നിന്ന് തിരികെ പിടിക്കാൻ ഹൈക്കോടതി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.