എൻജിനീയറിംഗ് കോളേജുകളിൽ എസ്‌.എഫ്‌.ഐക്ക്‌ വിജയം

Saturday 21 February 2026 12:00 AM IST

തൃശൂർ: കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിക്ക് (കെ.ടി.യു) കീഴിലുള്ള ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന രണ്ട് എൻജിനീയറിംഗ് കോളേജുകളിലും എസ്.എഫ്‌.ഐ വിജയം നേടി. തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിലും മാള യൂണിവേഴ്‌സൽ എൻജിനിയറിംഗ് കോളേജിലുമാണ് എസ്.എഫ്‌.ഐ വിജയിച്ചത്. ഗവ. എൻജിനീയറിംഗ് കോളേജിൽ 37ൽ 35 സീറ്റുകളിലും എസ്.എഫ്‌.ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. മാള യൂണിവേഴ്‌സൽ എൻജിനിയറിംഗ് കോളേജിൽ മുഴുവൻ സീറ്റും എസ്.എഫ്‌.ഐക്കാണ്.